Showing posts with label തുടക്കം. Show all posts
Showing posts with label തുടക്കം. Show all posts

Wednesday, January 11, 2012

ഒടുക്കത്ത തുടക്കം

മനസ്സില്‍ ഒരുപാട് ആഗ്രഹങ്ങളുള്ളവന്‍.... 
എന്നെങ്കിലും ആ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നവന്‍......
ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും ഒന്നും ചെയാന്‍ കഴിയാതെ നിസ്സഹായനായി ഇരിക്കുന്നവന്‍.... 
അല്ലെങ്കില്‍ അതൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നവന്‍.....

എനിക്കിഷ്ടമുള്ളത് അഥവാ എനിക്ക് തോന്നുന്നതായ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി വീട്ടുകാരേയും നാട്ടുകാരേയും വെറുപ്പിച്ചു നടക്കുന്നവന്‍.....

പ്രത്യേകിച്ച് വേലയും കൂലിയും ഒന്നുമില്ല...... 
പാരവെപ്പ് മുതല്‍ ഒളിഞ്ഞു നോട്ടം  വരെ ഒരുവിധപ്പെട്ട എല്ലാ പണികളും അറിയാം....... 
പക്ഷേ ഒന്നും മുഴുവനായി അറിയില്ല.....

ഭക്ഷണം..... അത് വല്ലാത്തൊരു വീക്നസാണ്..... എത്ര വേണമെങ്കിലും അകത്തേക്ക് പൊക്കോളും.....ഫ്രീ ആയി കിട്ടുന്ന ഭക്ഷണം ആനങ്കില്‍ പറയുകയും വേണ്ടാ .... വിളമ്പുന്ന ആള്‍ തല്ലി ഓടിക്കും വരെ അകത്താക്കും .....

അതുകൊണ്ടുതന്നെ ഞാന്‍ എല്ലാവര്‍ക്കു മുന്നിലും എന്നും എപ്പോഴും ഒരു മൈബ്ബന്‍ആണു .....എനിക്ക് പറ്റിയ അമളികളും അക്കിടികളും നിങ്ങളുടെ മുന്നില്‍ വിവരിക്കാന്‍ ഞാന്‍ ഇനി ഇവിടെ ഓക്കേ ഉണ്ടാകും ....



ടിംഗ് :: അക്ഷര തെറ്റുകള്‍ നിങ്ങള്‍ അങ്ങ് ശമിക്കും എന്നു ഞാന്‍ കരുതുന്നു :)